==================================================================
വിജയോത്സവം സംഘടിപ്പിച്ചു
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം (2022-23)
==================================================================
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം(2021-22_
==================================================================
അനുമോദിച്ചു
പ്രധാനാധ്യാപിക നിർമല . പി കെ യുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് പ്രിൻസിപ്പിപ്പൽ പി.അബ്ദുൽ സലീം ഉദ്ഘാടനം നിർവ്വഹിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഈ വർഷം സംസ്ഥാന തലത്തിലും, ജില്ലാതലത്തിലും വിവിധ മത്സരങ്ങളിൽ വിജയികളായവരേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. അധ്യാപകരായ ജിൻസി, മഞ്ജു, സണ്ണി, ഓമന, പ്രിയങ്ക, സബീന. ഐ, കെ.സി സുരേഷ്, ഡോ.ജയരാജൻ എൻ വി , ബഷീർ.കെ, പി.ജയറാം,രാജീവൻ പി.കെ, പ്രീത പി വി , പ്രമോദ് കുമാർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശൈലജ.എസ് നന്ദി പ്രകാശിപ്പിച്ചു.
എൽ എസ് എസ്, യു എസ് എസ് സ്കോളർപ്പിപ്പ് പരീക്ഷകളിൽ ഉന്നത വിജയം
ഭക്ഷ്യമേള 2022
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യദായക ഭക്ഷണം തനിനാടൻ രീതിയിൽ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു.ക്ലാസ് ലീഡർമാരായ ഷഹന, ചന്ദ്രരാജ്,എന്നിവരുടെ നേതൃത്വത്തിൽ ഉണക്കി സൂക്ഷിക്കൽ, ഉപ്പിലിടൽ, സ്ക്വാഷുകൾ, ജാമുകൾ, പഞ്ചസാരയിലിടൽ എന്നീ വ്യത്യസ്തമാർഗങ്ങൾ മേളയിൽ ഉൾപ്പെടുത്തി.എണ്ണ, വിനാഗിരി ,ഉപ്പ്, പഞ്ചസാര പോലുള്ള തനതായ പ്രിസർവേറ്റീവുകൾ ഉപയോഗിച്ചുള്ള നാടൻ രീതികൾ കുട്ടികൾ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി കൊടുത്തു. "സുരക്ഷിത ഭക്ഷണം ആരോഗ്യ ജീവിതത്തിന്" എന്ന വിഷയത്തിൽ ശാസ്ത്രാധ്യാപിക പ്രവീണ ശാസ്ത്ര ക്ലാസും നൽകി. കോവിഡ് കാലത്തെ നല്ല ആരോഗ്യശീലങ്ങൾക്ക് തുടക്കമിടാനും കൂടുതൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികൾ തൽപരരായി.
==========================================
പേപ്പർ സഞ്ചി - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം
പേപ്പർ ഫയൽ, പേപ്പർസഞ്ചി നിർമാണ പരിശീലനം
ഹരിതസേനയുടെ കീഴിൽ പേപ്പർ ബാഗും പേപ്പർ ഫയലുകളും തയ്യാറാക്കുന്നതിനുള്ള പരിശീലനം നൽകി. പരിശീലത്തിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയ പേപ്പർ സഞ്ചികളും , ഓഫീസ് ഫയലുകളും വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി നൽകി. പരിശീലനത്തിന് ശില്‌പ , റജീന നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രധാനാധ്യാപിക നിർമല പി.കെ ഏറ്റുവാങ്ങി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം പ്രധാനാധ്യാപിക നിർമല പി.കെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര നിർവ്വഹിച്ചു . കൈറ്റ്സ് മാസ്റ്റർ കെ.ബഷീർ സ്വാഗതവും കൈറ്റ് മിസ്ട്രസ് സമീറ.കെ നന്ദിയും പ്രകാശിപ്പിച്ചു. പ്രത്യേക അഭിരുചി പരീക്ഷയുടെ മികവിൽ തെരെഞ്ഞെടുത്തഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഇരുപ്പത്തി ഒമ്പത് കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അനിമേഷൻ ഗ്രാഫിക്സ് , പ്രോഗ്രാമിങ്ങ് മേഖലയിൽ താത്പര്യം ജനിപ്പിക്കുന്നതായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. തുടർന്നു വരുന്ന ക്ലാസുകളിൽ മലയാളം കമ്പ്യൂട്ടിങ്ങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, വീഡിയോ , ഓഡിയോ എഡിറ്റിംഗ് മേഖലകളിലും പരിശീലനം നൽകുന്നതാണ്.പൊതു വിദ്യാലയങ്ങളിൽ സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങളെ ശക്തിപ്പെടുത്തുകയും, വിവര സാങ്കേതികവിദ്യയിൽ കഴിവും താത്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി കൂടായ്മ ലക്ഷ്യമാക്കുന്നത്. കൈറ്റ്സ് മാസ്റ്റർ ബഷീർ.കെ. കൈറ്റ്സ് മിസ്ട്രസ് സമീറ.എം ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികളുടെ ഏകദിന പരിശീലനത്തിന്റെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനായി കൈറ്റ് ഏർപ്പെടുത്തിയ വീഡിയോ കോൺഫറൻസിങ്ങ് ശ്രദ്ധേയമായി.==========================================
തെങ്കര: എസ് എസ് എൽ സി വിജയ ശതമാനം ഉയർത്തുകയും, എ-പ്ലസ് എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിജയശ്രീ രണ്ടാം യൂണിറ്റ് ടെസ്റ്റുകൾ നടത്തി. ടൈം ടേബിൾ തയ്യാറാക്കി , ക്വസ്റ്റ്യൻ പേപ്പറുകൾ പ്രിന്റ് ചെയ്ത് ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളാണ് നടത്തിയത്. പഠന സമയം നഷ്ടപ്പെടുത്താത്ത രൂപത്തിലായിരുന്നു പരീക്ഷകൾ ക്രമീകരിച്ചത്. കഴിഞ്ഞ വർഷം വിദ്യാലയത്തിന് ലഭിച്ച നൂറ് ശതമാനത്തിന്റെ നേട്ടം ഈ വർഷവും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിജയശ്രീ പ്രവർത്തനങ്ങൾ അധ്യാപകർ ഏറ്റെടുത്തിരിക്കുന്നത്. പ്രവർത്തനങ്ങൾക്ക് വിജയശ്രീ കോർഡിനേറ്റർ ശൈലജ എസ് നേതൃത്വം നൽകി.
==========================================വിദ്യാ കാരണം ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. തെങ്കര:തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാകിരണം പദ്ധതി വഴി സംസ്ഥാന സർക്കാർ എസ് സി വിഭാഗം കുട്ടികൾക്ക് അനുവദിച്ച വിദ്യാകരണം ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ചടങ്ങിൽ എസ് എം സി ചെയർമാൻ ശിവശങ്കരൻ.വി , പ്രിൻസിപ്പൽ അബ്ദുൽ സലീം, പ്രധാനാധ്യാപിക നിർമല . പി.കെ, ഐ ടി കോർഡിനേറ്റർ ബഷീർ.കെ സംസാരിച്ചു
കടന്നൽ കൂട് നശിപ്പിച്ചു തെങ്കര : തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബിന് സമീപത്ത് കൂട് കൂട്ടിയിരുന്ന കടന്നൽ കൂട് സുരക്ഷിതമായി ഒഴിവാക്കി. കുട്ടികൾ ഇല്ലാത്ത സമയം നോക്കിയാണ് അപകടം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം തെങ്കര മെഴുകും പാറയിൽ കടന്നലിന്റെ കുത്തേറ്റ് പതിനഞ്ച് അതിഥി തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. അധ്യാപകരായ ബഷീർ.കെ, ഷിജു, സബീന ഐ പങ്കെടുത്തു ======================================================================= അധ്യാപകർ കൈ കോർത്തു കുട്ടികൾക്ക് പുതു വർഷപ്പായസമായി
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ കൈകോർത്തപ്പോൾ വിദ്യാലയത്തിലെ ഒന്നു മുതൽ പന്ത്രണ്ടു വരെയുള്ള മുഴുവൻ കുട്ടികൾക്കും പുതുവർഷത്തിന്റെ മധുരം നുണയാനായി.വിദ്യാലയത്തിൽ പഠിക്കുന്ന രണ്ടായിരത്തോളം കുട്ടികൾക്കായി പായസം തയ്യാറാക്കുന്നതിനുള്ള സാധനങ്ങൾ അദ്ധ്യാപകർ സ്പോൺസർ ചെയ്യുകയായിരുന്നു. ബാച്ചു ക്രമീകരണമുള്ളതിനാൽ രണ്ടു ദിവസങ്ങളിൽ പായസം തയ്യാറാക്കേണ്ടി വന്നു. പ്രവർത്തനങ്ങൾക്ക് ഉച്ചഭക്ഷണ കമ്മറ്റി നേതൃത്വം നൽകി.

വീഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യകയോ ചെയ്യുകവീഡിയോ ലിങ്ക് :https://youtu.be/0gbJON9b7XA
=========================അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു തെങ്കര:അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് ക്ലബ്ബിനു കീഴിൽ ഡോക്യുമെന്ററി പ്രദർശനവും കുട്ടികൾ തയ്യാറാക്കിയ ഉൽപ്പനങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക നിർമല പി.കെ യുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് മജീദ് തെങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ ഡോ.എൻ വി. ജയരാജൻ, കെ.ബഷീർ, സബീന ഐ, ശൈലജ എസ്, ജയറാം പി, ഫാത്തിമ, സമീറ,സീനത്ത്, ശശികുമാർ, പ്രമോദ്, ശില്പ , മഞ്ജു, പ്രീത, നസറി സംസാരിച്ചു. കുമാരി അഹസന സ്വാഗതവും ക്ലബ്ബ് ജോയന്റ് കൺവീനർ ഹാരിസ് പി നന്ദിയും പ്രകാശിപ്പിച്ചു.
സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
തെങ്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (കുട്ടിപോലീസ് ) ന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 84 വിദ്യാർത്ഥികളാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.വാർഡ് മെമ്പർ സന്ധ്യഷിബു അധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ എൻ യൂസുഫ് സിദ്ധീഖി, പി ടി എ പ്രസിഡണ്ട് മജീദ് തെങ്കര , പ്രിൻസിപ്പാൾ പി അബ്ദുൽ സലീം , പ്രധാനാധ്യാപിക പി കെ നിർമല , എസ് എം സി ചെയർമാൻ ശിവശങ്കരൻ , സബീന ടീച്ചർ കോർഡിനേറ്റർ മാരായ ജയറാം മാസ്റ്റർ , ശൈലജ ടീച്ചർ പ്രസംഗിച്ചു രണ്ടു ദിവസങ്ങളായി നടന്നു വന്നിരുന്ന SPC ക്യാമ്പ് 27.12.2021 5 PM ന് സമാപിച്ചു. ആറ് സെഷനുകളിലായി വിവിധ വിഷയങ്ങളിൽ ഇൻഡോർ ക്ലാസുകളും 3 സെഷനുകളിലായി ഔട്ട്ഡോർ ക്ലാസുകളും നടന്നു. എല്ലാ ക്ലാസുകളിലും കേഡറ്റുകൾ സജീവമായി പങ്കെടുത്തു. ഇൻഡോർ ക്ലാസുകൾ നയിച്ചത് ട്രെയിനർ ഗിരീഷ് സർ , ദേവീദാസൻ സർ നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ ജയരാജൻ മാസ്റ്റർ പ്രമോദ് മാസ്റ്റർ മുൻ അധ്യാപകനായ സെബാസ്റ്റ്യൻ മാസ്റ്റർ സബ് ഇൻസ്പെക്ടർ ജാഫർ സിദ്ദീഖ് സർ എന്നിവരായിരുന്നു.
=========================മനുഷ്യാവകാശ ദിനം - ക്ലാസ് സംഘടിപ്പിച്ചു
ഡിസംബർ 10 മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് പ്രസ്തുത വിഷയത്തിൽ എസ് പി സി കേഡറ്റുകൾക്ക് ക്ലാസ് സംഘടിപ്പിച്ചു.അഡ്വക്കേറ്റ് ശ്രീ രാഘവൻ ആമ്പാടത്ത് ക്ലാസ് നയിച്ചു .ഹെഡ്മിസ്ട്രസ് ശ്രീമതി നിർമല ടീച്ചർ സ്വാഗതവും സിപിഒ ജയറാം എ സി പി ഒ ഷൈലജ എന്നിവർ ആശംസയും അറിയിച്ചു .സീനിയർ കേഡറ്റ് സൗമ്യ നന്ദി രേഖപ്പെടുത്തി.സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 88 കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു
=========================
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി വഴി അനുവദിച്ച മൂന്ന് കോടിയുടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതി അംഗീകരത്തിനായി അഡ്വ.എൻ.ഷംസുദ്ദീൻ എം എൽ എ യുടെ കാര്യാലയത്തിൽ എത്തി അധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ പ്രവർത്തന പുരോഗതി വിലയിരുത്തി. നിർമ്മാണ പ്രവർത്തനങൾ ത്വരിതപ്പെടുത്താനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് എം എൽ എ ഉറപ്പു നൽകി. പി ടി എ പ്രസിഡൻ്റ് മജീദ് തെങ്കര, പ്രിൻസിപ്പൽ പി.അബദുൽ സലീം, ഹെഡ്മിസ്ട്രസ് നിർമല .പി.കെ അധ്യാപകരായ സബീന ഐ, ജയറാം പി ,ബഷീർ. കെ സംബന്ധിച്ചു.
=========================ഭിന്ന ശേഷി ദിനാചരണം നടത്തി തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളും മണ്ണാർക്കാട് ബി.ആർ സി യും സംയുകതമായി ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ചലന പരിമിതി മൂലം വിദ്യാലയത്തിൽ എത്താനാവാത്ത അഞ്ചാം തരത്തിൽ പഠിക്കുന്ന പ്രകാശിൻ്റെ വീട്ടിലാണ് അധ്യാപകരും സഹപാഠികളും സമ്മാന പൊതികളുമായി എത്തിയത്.വാർഡ് മെമ്പർ ടിന്റു മണ്ണാർക്കാട് ബി.പി സി മുഹമ്മദലി പ്രധാനാധ്യാപിക നിർമല പി.കെ, അധ്യാപകരായ കെ.ബഷീർ, പുഷ്പലത.വി, ബീന.കെ, ഹാരിസ്, ബി.ആർ സി ട്രെയ്നർ ഷാജി എന്നിവർ സംസാരിച്ചു. റിസോഴ്സ് അധ്യാപകരായ സംഗീത, ഡിജിനു, രമ്യ, നസീമ, ഷൈനി തുടങ്ങിയവർ പങ്കെടുത്തു.=========================പ്രവേശനോത്സവത്തോടെ തുടക്കം കരുതലോടെ... നീണ്ട ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ വിദ്യാലയ കവാടത്തിൽ കുട്ടിപ്പോലീസിന്റെ സഹായത്തോടെ സാനിറ്റെെസർ ചെയ്തു കടത്തിവിടുന്നു
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തോടെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കുട്ടികൾ വിദ്യാലയത്തിൽ തിരിച്ചെത്തുന്നത്. ഓൺലൈൻ പഠനത്തിൻ്റെ യും ഒറ്റപ്പെടലിൻ്റേയും വിരസതയിൽ കഴിഞ്ഞിരുന്ന കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേൽക്കാനായി കഴിഞ്ഞ കുറേ നാളുകളായി ഒരുക്കങ്ങളുമായി കാത്തിരിക്കുകയായിരുന്നു വിദ്യാലയവും അധ്യാപകരും. പുത്തൻ യൂണിഫോമുകളിൽ മനോഹരമായ ബാഗുകളും കുടകളുമായി കളിച്ചും ചിരിച്ചും കൂട്ടം കൂടിയും വിദ്യാലയത്തിൽ എത്തിയിരുന്ന കുട്ടികൾക്കും അവരെ അനുഗമിക്കുന്ന രക്ഷിതാക്കൾക്കും പകരം സകൂൾ കവാടം വരെ കുട്ടികളുമായി എത്തി അവരെ വിദ്യാലയത്തിലേക്ക് യാത്രയാക്കുന്ന രക്ഷിതാക്കളും മുഖാവരണങ്ങൾ ധരിച്ച് അകലം പാലിച്ച് കടന്നു വരുന്ന കുട്ടികളും കോവിഡാനന്തര പ്രവേശനോത്സവത്തിൻ്റെ വേറിട്ട കാഴ്ചയായിരുന്നു. പതിവ് ബഹളങ്ങൾ ഇല്ലാതെ പരിസ്ഥിതി സൗഹൃദമായ അലങ്കാരങ്ങളും ഡിജിറ്റൽവാദ്യമേളങ്ങളുമായി നവാഗതരുൾപ്പെടെയുള്ളവരെ വിദ്യാലയ കവാടത്തിൽ സ്വീകരിക്കാൻ അധ്യാപകരും, പി ടി എ അംഗങ്ങളും നേരത്തെ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. ഒന്നര വർഷത്തിനപ്പുറം നിലച്ചുപോയ മണി മുഴങ്ങിയതോടെ വീണ്ടുമൊരു വിദ്യാലയ വർഷത്തിന് തുടക്കമായി. പഠന വിടവുകൾ കണ്ടെത്തി അനുകൂലമായ പഠന്നാന്തരീക്ഷം സൃഷടിച്ച് ക്രമാനുഗതമായ പഠന പുരോഗതി ലക്ഷ്യമാക്കിയുള്ള അക്കാദമിക കലണ്ടറിലൂടെയാണ് കുട്ടികൾക്ക് കടന്നു പോകാനുളളത്. ആദ്യ ദിവസം തന്നെ പൊതുഗതാഗതവും, ഉച്ചഭക്ഷണവും ഒരുക്കിയിരുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകരകമായി.
=========================ഭക്ഷ്യമേള - 2020 സംഘടിപ്പിച്ചു
![]() |
വീഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യകയോ ചെയ്യുക വീഡിയോ ലിങ്ക് :https://youtu.be/0gbJON9b7XA |
തെങ്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (കുട്ടിപോലീസ് ) ന്റെ രണ്ടു ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 84 വിദ്യാർത്ഥികളാണ് രണ്ടു ദിവസത്തെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.
ലോക ഭക്ഷ്യ ദിനത്തിൽയു .പി സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ
'ആഹാരം ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും' എന്ന വിഷയത്തിൽ ഓൺലൈൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.പ്രധാനാധ്യാപിക നിർമ്മല ടീച്ചർ കുട്ടികൾക്ക് ഭക്ഷ്യ ദിനാചരണത്തിൻ്റെ പ്രാധാന്യം വിശദമാക്കുന്ന സന്ദേശം നൽകി. തനിനാടൻ വിഭവങ്ങൾ ഉപയോഗിച്ച് കുട്ടികൾ പോഷകസമൃദ്ധമായ ഭക്ഷണം പാകം ചെയ്യുന്ന വീഡിയോകളും പാചക കുറിപ്പുകളും പങ്കു വയ്ച്ചു. ആഹാരം പാഴാക്കില്ലെന്നും പോഷകാഹാരങ്ങളിലൂടെ രോഗ പ്രതിരോധശേഷി വീണ്ടെടുക്കുമെന്നും ക്ലബ്ബ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.
![]() |
16.10.2020 |
എൻ.ഷംസുദ്ദീൻ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വിദ്യാലയത്തിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ പിടിഎ പ്രസിഡന്റ് മജീദ് തെങ്കര ,എസ്എംസി ചെയർമാൻ ശിവശങ്കരൻ,മുൻപ്രധാനാധ്യപിക ഉഷ.കെ.ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
![]() |
11.09.2020 |
-----------------------------
സ്കൂൾവാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു.
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികവും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മണ്ണാക്കാട് എം.എൽ.എ.അഡ്വ.എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സാവിത്രി അധൃക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സീമ കൊണ്ടശ്ശേരി,മണ്ണാർക്കാട് ബ്ലോക്ക് അധ്യക്ഷൻ ഒ.പി. ശെരീഫ്, ബ്ലോക്ക് അംഗം പി. അലവി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി.അനിൽകുമാർ ,പി.ടി.എ പ്രസിഡൻ്റ് മജീദ് തെങ്കര എസ്.എം സി ചെയർമാൻ വി.ശിവശങ്കരൻ ,പി.ടി.എ വൈസ് പ്രസിഡൻ്റ് കൃഷ്ണദാസ് എം. പി.ടി.എ.പ്രസിഡൻ്റ് ഉമ , മുൻ പ്രധാനാധ്യാപകരായ കെ.അനിത, വിജയരാഘവൻ, വിവിധ അധ്യാപക രവി.കെ,ജയറാംപി, സുരേഷ് കെ.സി, കെ.ബഷീർ, എൻ.വി ജയരാജൻ, രെജിത കെ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ പുഷ്പലത .എൻ .കെ, കെ.ജി ബാബു എന്നിവർക്കുള്ള ഉപഹാരം എം.എൽ.എ. നിർവഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. ചലന പരിമിതിയുള്ള വിദ്യാർഥിനികൾക്കായി കെ.ജി.ബാബു മാഷ് ഏർപ്പെടുത്തിയ "ടാബ് ലറ്റ് " എം.എൽ.എ കുട്ടികൾക്ക് കൈമാറി.
രാവിലെ വിദ്യാലയത്തിൽ നടന്ന സുഹൃദ് സംഗമം കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികത്തോടനുബന്ധിച്ച് വിദ്യാലയവും പരിസരവും വൃത്തിയാക്കി ശുചിത്വ ക്ലബ്ബ് മാതൃകയായി. ഫെബ്രുവരി ഒന്നിനായിരുന്നു സ്കൂൾ വാർഷികവും യാത്രയയപ്പും. അതിനോടനുബന്ധിച്ചാണ് വിദ്യാലയ പരിസരത്തുള്ള ചപ്പ് ചവറുകളും, പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തത്. കുട്ടികളിൽ ശുചിത്വ ബോധമുണ്ടാക്കുന്നതിനായി ബോധവത്കരണ ക്ലാസുകൾ വിവിധ മത്സരങ്ങൾ തുടങ്ങിയവയും ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ചിടുണ്ട്. പ്രവർത്തനങ്ങൾക്ക് പുഷ്പലത.വി ,ശശി കുമാർ എ, പ്രീത പി.വി, ബിന്ദു കെ.എം നേതൃത്വം നൽകി.
=========================
തെങ്കര സ്കൂളിലെത്തുന്ന ആരിലും നോവുണർത്തുന്ന കാഴ്ചയായിരുന്നു ചലന പരിമിതി മൂലം കഷ്ടതയനുഭവിക്കുന്ന രണ്ടു പെൺകുട്ടികളേയും താങ്ങിയെത്തുന്ന ഒരു ഉമ്മയുടെ ചിത്രം. ചലന പരിമിതിയുണ്ടെങ്കിലും പഠനത്തിൽ മികവ് പുലർത്തുന്നവരാണ് നജ് വയും, ഷഹ് ലയും, ഇളയവൾ ഇപ്പോഴും തെങ്കര സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുന്നു. എന്നാൽ മൂത്തയാൾ പ്ലസ്ടു വിന് തരക്കേടില്ലാത്ത മാർക്കോടെ വിജയിച്ചിട്ടും തുടർപഠനത്തിന് വഴിയില്ലാത്ത അവസ്ഥയിലാണ്. ഒരാളെ സ്കൂളിലും മറ്റൊരാളെ കേളേജിലും എത്തിക്കുക എന്നത് സാമ്പത്തിക പരാധീനതയും ശാരീരിക അവശതയും അനുഭവിക്കുന്ന ഉമ്മയക്ക് പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ നഹ് ലതൻ്റെ ഉപരിപഠന സ്വപ്നങ്ങൾ ഉപേക്ഷിച്ച മട്ടാണ്. എന്നാലും സ്വന്തമായൊരു തൊഴിലോ, വരുമാനമോ അവളുടെ പ്രതീക്ഷയാണ്.
തങ്ങളാൽ കഴിയുന്ന സഹായവും പിന്തുണയും ഉറപ്പ് നൽകി തിരിച്ച് നടക്കുമ്പോൾ കരുണ വറ്റാത്തവരുടെ കണ്ണുകൾ ഈ കുട്ടികളുടെ നേർക്കുണ്ടാക്കണമേ എന്ന പ്രാർഥനയായിരുന്നു...
പ്രിൻസിപ്പൽ പുഷ്പലത ടീച്ചർ, എച്ച്.എം ഉഷ.കെ ടി കുട്ടികൾക്ക് ഉപഹാരങ്ങൾ കൈമാറി.കെ.ജി ബാബു, ബഷീർ.കെ, ശൈലജ .എസ്, നസ്റി.കെ, ബിന്ദു.കെ.എം, ശോഭ എസ് എസ്, സന്ദർശനത്തിൽ പങ്കെടുത്തു.
=========================
=========================
സ്വാതന്ത്ര്യത്തിൻ്റെ മധുരം നുണഞ്ഞ് ദുരിതാശ്വാസ ക്യാമ്പിലെ കുരുന്നുകൾ
കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയ കൊറ്റിയോട്, കോൽപ്പാടം, ആനമൂളി, ഉരുളൻകുന്ന്, പാലവളവ് തുടങ്ങിയ പ്രദേശങ്ങളിലെ 113 കുടുംബങ്ങളിലെ 340 പേരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. മഴ ശക്തി കുറഞ്ഞതോടെ ആനമൂളിയിലെ 8 കുടുംബത്തിലെ 24 പേരൊഴികെ മറ്റുള്ളവർ സ്വന്തം വീടുകളിലേക്ക് തിരിച്ചു. അവശേഷിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കൊപ്പം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ അവസരമുണ്ടായത്.
വിജയോത്സവം സംഘടിപ്പിച്ചു
=========================
=========================
വായനാ ദിനം
തെങ്കര: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍വായനാ ദിനം ആഘോഷിച്ചു.
ഹെഡ്മിസട്രസ് ഉഷ.കെ ഉദ്ഘാടനം നിർവഹിച്ചു.പ്രീത ,ഭാഗ്യവതി സംസാരിച്ചു.വിവിധ കവിതകള്‍ കോര്‍ത്തിണക്കിയ ആലാപനവും,എഴുത്തുകാരെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.തുടര്‍ന്ന് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
വിദ്യാലയത്തിൽ ഒന്നാം തരത്തിലും പ്ലസ് വണ്ണിലുമെത്തിയ നവാഗതരെ ഒരേ ദിവസം പ്രവേശനോത്സവത്തിൻ്റെ ഭാഗമാക്കാനയത് ഈ വർഷത്തെ പ്രവേശനോത്സവത്തിൻ്റെ പ്രത്യേകതയായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹീം സ്വാഗതവും അധ്യാപക പ്രതിനിധി കെ.സി.സുരേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment