flash

2023-2024 അധ്യയന വർഷത്തിലേക്ക് സ്വാഗതം ..


VACATION TRAINING ON LINE REGISTRATION SNEHAPOORVAM 2018-19 href="http://state.schoolkalolsavam.in/kalolsavam2018/index.php/login"> Transfer & Postings Health Insurance Scheme for Employees

HOME

  

സ്‌കൂളുകളിൽ കൈറ്റിന്റെ

സൈബർ സേഫ്റ്റി ക്ലിനിക്കുകൾ

സ്‌കൂൾ കുട്ടികൾക്ക് വേണ്ടി 'സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ' പുറപ്പെടുവിച്ചു

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുന്ന സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പ്രസിദ്ധീകരിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ആറാമത് റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് കേരള ഇൻഫ്രാ സ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പുറപ്പെടുവിച്ചത്. രേഖയിൽ സ്ഥാപനമേധാവികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ആവശ്യമായ മാർഗനിർദ്ദേശങ്ങളുണ്ട്.

ഓഫീസ് മേധാവി ഉറപ്പുവരുത്തേണ്ട കാര്യങ്ങളിൽ സുരക്ഷിതമായ പാസ്‌വേഡ് പരിപാലനം, സേഫ് സേർച്ചിംഗ് മാർഗങ്ങൾ അവലംബിക്കൽ, തടസം കൂടാതെ ഇന്റർനെറ്റ് സൗകര്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കൽ, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ സ്‌കൂൾ ഇന്റർനെറ്റ് ഉപയോഗിക്കൽ, ക്ലാസുകളിലും ലാബുകളിലും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തിനുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും സൈബർ സേഫ്റ്റി ഓഡിറ്റ് നടത്തണം.

അധ്യാപകർ ക്ലാസിൽ ഉപയോഗിക്കേണ്ട ഐ.സി.ടി ബോധന സഹായികൾ മുൻകൂട്ടി തയ്യാറാക്കി വേണം ക്ലാസിൽ അവതരിപ്പിക്കേണ്ടത്. കുട്ടികളുടെ സാന്നിദ്ധ്യത്തിൽ ഇന്റർനെറ്റിൽ നിന്നും വിഭവങ്ങൾ ശേഖരിക്കുമ്പോൾ അനുയോജ്യമല്ലാത്തവ പ്രദർശിപ്പിക്കാനിടയുള്ളതു കൊണ്ടാണിത്. കുട്ടികൾക്ക് ഇന്റർനെറ്റധിഷ്ഠിത പഠന പ്രോജക്ടുകൾ നൽകുമ്പോൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയ സൈറ്റുകൾ മാത്രം നിർദ്ദേശിക്കണം. ക്ലാസിൽ 'സമഗ്ര' റിസോഴ്സ് പോർട്ടൽ വിഭവങ്ങൾ പരമാവധി പ്രദർശിപ്പിക്കണം. സ്‌കൂളിലെ ഇന്റർനെറ്റുപയോഗം പഠനാവശ്യങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റു പഠനാനുബന്ധ പ്രവർത്തനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തണം.

വിദ്യാർത്ഥികൾ പാലിക്കേണ്ടതായ പതിനൊന്ന് കാര്യങ്ങൾ പ്രോട്ടോക്കോളിലുണ്ട്. പൊതുഇടങ്ങളിലെ കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും സൂക്ഷിക്കാതിരിക്കുക, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നുളള വിവരങ്ങൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ അപരിചിതരെ ഏൽപിക്കാതിരിക്കുക, സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവെയ്ക്കാതിരിക്കുക, നെറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന അപരിചിതരെ നേരിട്ട് കാണാതിരിക്കുക, രക്ഷിതാക്കളുടെ ക്രെഡിറ്റ് കാർഡ് നമ്പർ, പിൻ, പാസ്‌വേഡ് എന്നിവ ശേഖരിക്കാതിരിക്കുക, അവ കൈമാറ്റം ചെയ്യാതിരിക്കുക, ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവം മാത്രം ഇടപെടുക തുടങ്ങിയവയാണവ.

നിലവിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകത്തിൽ സൈബർ ക്രൈം, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള കാര്യങ്ങൾ പ്രഥമാധ്യാപകർ പ്രത്യേകം ചർച്ച ചെയ്യണമെന്ന് പ്രോട്ടോക്കോളിലുണ്ട്. ഫിഷിംഗ്, സൈബർ സ്റ്റാക്കിംഗ്, ഡീപ് ഫെയ്ക്‌സ്, ക്യാമറ ഹാക്കിംഗ് തുടങ്ങിയ കാര്യങ്ങളും അശ്ലീല ചിത്രങ്ങൾ കൈമാറുന്ന സെക്സ്റ്റിംഗും ശ്രദ്ധിക്കേണ്ട ആവശ്യകത കുട്ടികളുടെ വിഭാഗത്തിലുണ്ട്. സൈബർ നിയമവുമായി ബന്ധപ്പെട്ട് ട്രോളുകളും ചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നുണ്ട്.

കുട്ടികളോടും രക്ഷിതാക്കളോടും ബുദ്ധിമുട്ടുകളും ഭീഷണികളുമെല്ലാം പരസ്പരം തുറന്ന് സംസാരിക്കാൻ നിർദേശിക്കുന്നുണ്ട്. രക്ഷിതാക്കൾ സാങ്കേതികവിദ്യകളുടെ ഉപയോഗം മനസിലാക്കാനും അറിവ് പുതുക്കാനും തയ്യാറാകണം. സൈബർ കുറ്റ കൃത്യങ്ങളിൽ ഇരയായ പ്രവണത കുട്ടിയിൽ കാണുകയോ, വിവരം അറിയുകയോ ചെയ്താൽ ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്ക് പരാതി നൽകാനും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. പതിനൊന്ന് പൊതു നിർദ്ദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിലുണ്ട്.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളെ ഉപയോഗിച്ച് സൈബർ ചതിക്കുഴികൾ തിരിച്ചറിയാനും, സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും, പരിഹാരം കാണാനും ഇന്ററാക്ടീവ് ഗെയിമുകൾ ഉൾപ്പെടെ എഡ്യൂടെയിൻമെന്റ് മാതൃകയിൽ വളരെ വിപുലമായ പദ്ധതിയാണ് അടുത്ത അദ്ധ്യയന വർഷം മുതൽ കൈറ്റ് നടപ്പാക്കുന്നതെന്നും വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർസാദത്ത് വ്യക്തമാക്കി. സ്‌കൂളുകളിൽ 'സൈബർ സേഫ്റ്റി ക്ലിനിക്കുകൾ'ഇതിന്റെ ഭാഗമായി രൂപപ്പെടും. അധ്യാപകർക്കൊപ്പം രക്ഷിതാക്കൾക്കും പ്രായോഗിക പരിശീലനം നൽകും. സൈബർ സുരക്ഷാ മേഖലിയിൽ വൈദഗ്ധ്യവും വിശ്വാസ്യതയുമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും പ്രോട്ടോക്കോളിൽ പറയുന്നുണ്ട്. ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയയുടേയും ഫലപ്രദമായ ഉപയോഗം സംബന്ധിച്ച മൊഡ്യൂൾ അധ്യാപക പരിശീലനങ്ങളിൽ പ്രത്യേകമായി ഉൾപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും വിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് വെബ് പോർട്ടലുകൾ വഴിയും ബോധവൽക്കരണ വീഡിയോകൾ ലഭ്യമാക്കും. സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ www.kite.kerala.gov.in ൽ ലഭ്യമാണ്.

 

DOWNLOAD USERGUIDE
DOWNLOAD PDF OF THIS POST
DATA COLLECTION School Information // MDMS Committee// Infrastructure //Cook Details
സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുടെ രേഖകൾ കൃത്യമായി തയ്യാറാക്കുക എന്നത് ഭക്ഷണം നൽകുന്നതിനേക്കാൾ ശ്രമകരമാണെന്ന് നമുക്കറിയാം. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഓൺലൈൻ ആപ്ലിക്കേഷൻ എല്ലാം എളുപ്പമാക്കും എന്ന കാര്യത്തിൽ സംശയമില്ല. ജൂൺ 1 മുതലുള്ള DATA സോഫ്റ്റ്‌വെയറിൽ നൽകുക എന്നതാണ് ആദ്യപടി. വളരെ ലളിതമായ ഈ സോഫ്റ്റ്‌വെയർ നമുക്കൊന്ന്‌ പരിശോധിക്കാം.
Mozilla Firefox വഴി സൈറ്റിൽ പ്രവേശിക്കുക. "app.keralamdms.com" എന്ന അഡ്രസ് നൽകി ലോഗിൻ ചെയ്യാനുള്ള പേജിൽ എത്താം. User ID ആയി അഞ്ചക്ക സ്‌കൂൾ കോഡ് ചേർക്കണം. ആദ്യ തവണ 1 പാസ്സ്‌വേർഡ് ആയി നൽകി Login ക്ലിക്ക് ചെയ്യാം. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ "Please turn off pop up blocker" എന്ന മെസ്സേജ് ബോക്സ് തുറക്കും. Pop up blocker ഒഴിവാക്കാൻ മുകൾ ഭാഗത്തെ മഞ്ഞ വരയുടെ അവസാനം കാണുന്ന Options എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന drop down ലിസ്റ്റിലെ "Allow pop ups for app.keralamdms.com" എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ password മാറ്റാനുള്ള പേജിലെത്തും. നിലവിലുള്ള password 1 ഉം പുതിയ password രണ്ടു തവണയും നൽകി update ക്ലിക്ക് ചെയ്യുക. ഇതോടെ അപ്ലിക്കേഷൻ തുറന്നു കഴിയും. ഇതിൽ ഇടതു ഭാഗത്ത് 8 ടാബുകൾ കാണാം.

  1. File
  2. School Details
  3. Rice Details
  4. Attendance
  5. Inspection
  6. Reports
  7. Accounts
  8. Others
FILES
ഒന്നാമത്തെ ടാബായ ഫയലിൽ രണ്ടു പേജുകളാണ് ഉള്ളത്. ആദ്യത്തെ Dash Board ൽ ചില വിവരങ്ങളുടെ ക്രോഡീകരിച്ച കണക്കാണുള്ളത്. മേലധികാരികൾ അറിയിക്കുന്ന Flash News ഇതിൽ പ്രത്യക്ഷപ്പെടും. രണ്ടാമത്തേത് Change Password ആണ്. ആവശ്യമായ അവസരങ്ങളിൽ പാസ്സ്‌വേർഡ് മാറ്റാൻ ഈ പേജ് ഉപയോഗിക്കാം.
SCHOOL DETAILS
സ്‌കൂളിനെ സംബന്ധിച്ച വിവരങ്ങളാണ് 5 പേജുകളിലായി ചേർക്കേണ്ടത്. ഇതിൽ പല വിവരങ്ങളും പിന്നീട് മാറ്റം ആവശ്യമില്ലാത്തവയാണ്. ആദ്യ രണ്ടു പേജുകളായ School Info, School Strength എന്നിവയിലെ മുഴുവൻ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തി എന്ന് ഉറപ്പു വരുത്തി മാത്രം Save ചെയ്യുക. പിന്നീട് മാറ്റം വരുത്താൻ AEO ലെവലിൽ unlock ചെയ്തു കിട്ടണം.
1. School Information
സ്‌കൂളിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മിക്കവയും തന്നിരിക്കുന്നവയിൽ നിന്ന് തെരെഞ്ഞെടുക്കുകയാണ് വേണ്ടത്. Bank IFSC Code ചേർത്ത് Get ക്ലിക്ക് ചെയ്‌താൽ ബാങ്കിന്റെ പേര്, ബ്രാഞ്ച് എന്നിവ കിട്ടും. ഈ പേജിലെ എല്ലാ വിവരങ്ങളും mandatory ആണ്. എല്ലാം ശരിയാക്കി മാത്രം Update ക്ലിക്ക് ചെയ്യുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇതിൽ ക്ലിക്ക് ചെയ്യുക.
2. School Strength
ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ Roll Strength, Feeding Strength എന്നിവയാണ് ഇതിൽ ചേർക്കാനുള്ളത്. SC, ST, OBC, General, Toral എന്ന ക്രമത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം പ്രത്യേകം ചേർക്കണം. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച എണ്ണമാണ് Feeding Strength ആയി ചേർക്കേണ്ടത്. കള്ളികൾ മാറാൻ ടാബ് ബട്ടൺ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ കളങ്ങളും പൂർത്തിയാക്കുക. ഏതെങ്കിലും കളിയിലെ entry മാറ്റാൻ അതിൽ ക്ലിക്ക് ചെയ്തു പുതിയ സംഖ്യ ചേർക്കുക. ഈ പേജിൽ നൽകിയ Strength ആണ് AEO അംഗീകരിച്ചു നൽകുക. പിന്നീട് മാറ്റം വരുത്താൻ AEO യ്ക്ക് അപേക്ഷ നൽകുക.
3. MDMS Committee
ഉച്ചഭക്ഷണ കമ്മറ്റിയിലെ പ്രധാനികളുടെ പേരും ഫോൺ നമ്പറുമാണ് ഈ പേജിൽ ചേർക്കുക. ഈ വിവരങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും മാറ്റാവുന്നവയാണ്. Clear ബട്ടൺ അമർത്തി മുഴുവനും ഒഴിവാക്കുകയും ആവാം. ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
4. Infrastructure
ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ഭൗതിക സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. ഒട്ടു മിക്കവയും തെരെഞ്ഞെടുക്കാവുന്ന തരത്തിൽ ആണ് ഉള്ളത്. ആദ്യ പകുതിയിലുള്ളവ ചേർത്ത് "ADD" ക്ലിക്ക് ചെയ്യുക. പിന്നീട് Utensils & Devices നു കീഴെ Devise തെരഞ്ഞെടുക്കുക. അതിന്റെ എണ്ണം, Sponsor, സ്പോൺസറുടെ വിവരങ്ങൾ എന്നിവ ചേർത്ത് ADD ചെയ്യുക. Device ന്റെ പേര് കൂട്ടത്തിൽ ഇല്ലെങ്കിൽ Others സെലക്ട് ചെയ്തു പേര് താഴെ വരുന്ന കള്ളിയിൽ അടിച്ചു കൊടുക്കാം. വലതു ഭാഗത്തെ പട്ടികയിൽ GAS കമ്പനിയുടെ പേര്, ഏജൻസിയുടെ പേര്, ഫോൺ, Consumer number എന്നിവയും ചേർക്കുക.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
5. Cook Details
പാചകക്കാരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇതിൽ ചേർക്കണം. ഒന്നാമത്തെ പാചകക്കാരനെ കുറിച്ചുള്ള വിവരങ്ങളെല്ലാം ചേർത്ത് ADD ചെയ്‌താൽ അയാൾ താഴെയുള്ള കളത്തിലേക്ക് മാറുന്നു. രണ്ടാമത്തെയാളെയും ഇത് പോലെ ചേർക്കാം.
ഈ പേജിൽ ചേർക്കേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഫോർമാറ്റ് ഡൌൺലോഡ് ചെയ്യാനായിഇവിടെ ക്ലിക്ക് ചെയ്യുക.
RICE DETAILS
ഇതിൽ അഞ്ചു പേജുകൾ ആണുള്ളത്.
1. Opening Stock of Rice
01.06.2018 ന് സ്‌കൂളിൽ സ്റ്റോക്ക് ഉള്ള അരിയുടെ അളവാണ് ഇതിൽ ചേർക്കേണ്ടത്. മെയ് 31 ന് അരി ലഭിച്ചെങ്കിൽ അതുകൂടി കൂട്ടിയാണ് ഒന്നാം തിയ്യതി Opening Balance കാണിക്കുന്നത്. മൂന്നു decimals വരെ ചേർക്കാം. ഇതും അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ മാറ്റാൻ AEO അൺലോക്ക് ചെയ്യണം.
2. Stock Entry
അരി ലഭിച്ച വിവരമാണ് ഇതിൽ കൊടുക്കുന്നത്. ജൂൺ ഒന്നിന് ശേഷം ലഭിച്ചവയുടെ വിവരങ്ങൾ- For the month & year, Invoice No, Invoice date, Received date, From where എന്നിവ ചേർത്തിയ ശേഷം താഴെയുള്ള Item സെലക്ട് ചെയ്യുക. Rice, Special Rice, Gunny bag, Plastic bag ഇവയിൽ നിന്നും തെരഞ്ഞെടുത്ത് Quantity ചേർക്കുക. അടുത്ത കള്ളിയിൽ KG അല്ലെങ്കിൽ Nos തെരഞ്ഞെടുക്കുക. ADD ചെയ്യുക.
3. Physical Stock
ഓരോ മാസത്തിന്റെയും അവസാനം സ്‌കൂളിൽ ബാക്കിയുള്ള അരിയുടെ അളവ് കണക്കാക്കി ഈ പേജിൽ ചേർക്കണം. മാസം, വർഷം എന്നിവ സെലക്ട് ചെയ്‌തു Physical balance കോളത്തിൽ അളവ് ചേർക്കണം. Remarks ചേർക്കാം. Save ചെയ്യാം. ഈ സ്റ്റോക്ക് ആണ് അടുത്ത മാസത്തെ Opening Balance ആയി വരുന്നത്. ചേർത്ത ഓരോ മാസത്തെയും Physical balance താഴെയുള്ള പട്ടികയിൽ കാണാം. ഇതിൽ മാറ്റം വരുത്തുന്നതിന് AEO അൺലോക്ക് ചെയ്തു തരണം.
4. Special Rice Acquittance
സ്‌പെഷൽ അരി വിതരണം ചെയ്ത കണക്കാണ് ഈ പേജിൽ ചേർക്കേണ്ടത്. സ്‌പെഷൽ അരി അനുവദിച്ചാൽ പേജിൽ കാണാം. അരി വിതരണം ചെയ്ത കണക്ക് ക്ലാസ്സ് തിരിച്ച് ഈ പേജിൽ നൽകി സേവ് ചെയ്യണം.
5. Rice Transfer
ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലേക്കോ മറ്റാവശ്യത്തിനോ (ഉദാ- ദുരിതാശ്വാസം) അരി നൽകിയാൽ ആ വിവരം ചേർക്കുന്നത് ഈ പേജിലാണ്. Transfer to എന്നിടത്ത് School അല്ലെങ്കിൽ Other നൽകുക. സ്‌കൂളിലേക്ക് എങ്കിൽ സ്‌കൂളിന്റെ പേര് നൽകുക. Other എങ്കിൽ Remarks ൽ ഉദ്ദേശ്യം ചേർക്കുക. Quantity ചേർത്ത് Transfer ക്ലിക്ക് ചെയ്യുക.
ATTENDANCE
ഈ പേജിൽ രണ്ടു ടാബുകൾ ഉണ്ട്. ഇവ രണ്ടിലും ദിവസേന വിവരങ്ങൾ ചേർക്കേണ്ടതാണ്. (അല്ലെങ്കിൽ DPI നിർദേശിക്കുന്ന സമയ പരിധിക്കുള്ളിൽ.)
1. Attendance
ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണമാണ് ഇതിൽ ചേർക്കുക. Date സെലക്ട് ചെയ്യുക. Meal Type കോളത്തിൽ Meal Served, Milk Served, Egg Served, Non availability of food, Absence of Cook, Holiday in School, Others എന്നീ ഓപ്‌ഷനുകൾ കാണാം. ഉച്ച ഭക്ഷണം നൽകിയ ദിവസം Meal Served സെലക്ട് ചെയ്യുക. അപ്പോൾ ഓരോ ക്ലാസിലെയും Feeding Strength കാണിക്കും. വേണ്ട മാറ്റങ്ങൾ വരുത്തി Save ചെയ്യുക. മുട്ട, പാൽ എന്നിവ കൊടുത്ത ദിവസം ആ ഓപ്‌ഷനുകൾ വീണ്ടും സെലക്ട് ചെയ്ത് എണ്ണം നൽകുക. ഭക്ഷണം കൊടുക്കാത്ത ദിവസം കാരണം കാണിക്കുന്ന ഓപ്‌ഷനുകൾ സെലക്ട് ചെയ്ത് Remarks ചേർത്ത് Save ചെയ്യുക.
2. Cook Attendance
ഇതും ദിവസേന നടത്തേണ്ട എൻട്രി ആണ്. തിയ്യതി സെലക്ട് ചെയ്ത് Cook Name കോളത്തിൽ പേര് സെലക്ട് ചെയ്ത് Save ചെയ്യുക. നേരത്തെ Cook Details പേജിൽ കുക്കിനെ കുറിച്ചുള്ള വിവരങ്ങൾ പൂർത്തിയാക്കി എങ്കിൽ മാത്രമേ ഈ പേജിൽ Cook Name ലഭിക്കുകയുള്ളൂ.
INSPECTION
ഈ ടാബിൽ Inspection Reply എന്ന ഒറ്റ പേജ് മാത്രമേ ഉള്ളൂ. നടത്തിയ Inspection സമയത്തെ ഈ പേജിൽ താഴെയുള്ള പട്ടികയിൽ കാണാം. വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ Date, Inspected by, Officer Name എന്നിവ ചേർത്ത് ഹെഡ്മാസ്റ്ററുടെ മറുപടി താഴത്തെ കള്ളിയിൽ എഴുതുക. സേവ് ചെയ്യുക. ഇതോടെ മറുപടി താഴത്തെ പട്ടികയിലേക്ക് വരുന്നതാണ്. വലതുവശത്തെ ബട്ടൺ ക്ലിക്ക് ചെയ്ത് മറുപടി സമർപ്പിക്കാം.
REPORTS
Reports പേജ് തുറന്നാൽ 16 റിപ്പോർട്ടുകൾ കാണാം. School Details, Passed Intend, Passed Contingency, Feeding Strength, Issue Details, K2 Register, Purchase Register, Cook Details, Infrastructure Details, Balance Stock, NMP Form 1, Inspection Register, School Annual Data, Monthly Report, Ledger, Cash Book എന്നിവയാണ് അവ. ഓരോന്നിലും ക്ലിക്ക് ചെയ്ത് റിപ്പോർട്ട് ആവശ്യമായ കാലയളവ് നൽകിയാൽ അവ ലഭിക്കുന്നതാണ്. ഇത് പ്രിന്റ് ചെയ്യാനുള്ള ബട്ടണും അതാത് പേജിൽ കാണും. തിരിച്ചു Reports പേജിലേക്ക് പോകാൻ BACK ബട്ടൺ ക്ലിക്ക് ചെയ്യാം.
ACCOUNTS
സാമ്പത്തിക കാര്യങ്ങൾ ചേർക്കുന്നത് ഈ ഭാഗത്താണ്. ഇതിൽ രണ്ടു പേജുകൾ ആണ് ഉള്ളത്.
1. Opening Balance
01-06-2018 ന് Bank, Cash എന്നിവയുടെ Opening Balance ഇവിടെ ചേർത്ത് അപ്ഡേറ്റ് ചെയ്യണം. Treasury Account ഉണ്ടെങ്കിൽ അതിന്റെ ബാലൻസും ചേർക്കാം.
2. Account Voucher
മൂന്നു തരം ഇടപാടുകൾ ഈ പേജിൽ ചേർക്കാം. Bank Transaction, Payment Vouchers, Receipts. ഓരോന്നും എന്തെന്ന് നോക്കാം.
a. Bank Transaction
ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോഴും നാം നിക്ഷേപിക്കുമ്പോഴുമാണ് ഈ പേജിൽ ചേർക്കേണ്ടത്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചത് ചേർക്കാൻ 'From' എന്നിടത്ത് ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. 'To Item' എന്നിടത്ത് Cash സെലക്ട് ചെയ്യുക. അതിനു നേരെ തുക ചേർക്കുക. താഴെ ചെറു വിവരണവും വൗച്ചർ നമ്പറും ചേർത്ത് Save ക്ലിക്ക് ചെയ്യാം. ഇതോടെ ഇത് താഴെ പട്ടികയിൽ ചേർക്കപ്പെടുന്നു. ബാങ്കിൽ പണം അടയ്ക്കുമ്പോൾ From ആയി CASH ചേർക്കുക. To Item ആയി ബാങ്കിന്റെ പേര് സെലക്ട് ചെയ്ത് തുക ചേർക്കാം. Narration, Voucher Number എന്നിവ ചേർത്ത് സേവ് ചെയ്യാം.
b. Payment Voucher
ചെലവഴിക്കുന്ന വിവരങ്ങളാണ് ഈ പേജിൽ ചേർക്കേണ്ടത്. ചെലവഴിച്ച തിയ്യതി സെലക്ട് ചെയ്യുക. Payment From എന്നിടത്ത് CASH സെലക്ട് ചെയ്യുക. 'Select Item' ആയി എന്തിനു വേണ്ടി ചെലവഴിച്ചു എന്ന് സെലക്ട് ചെയ്യുക. Purchase of Egg, Milk, Gas, Provisions, Vegetable, Transportation എന്നിവയോടൊപ്പം HM Advance Recoup എന്ന ഓപ്‌ഷനും ഇതിൽ കാണാം. Amount ചേർക്കുക. Narration, Voucher No എന്നിവ എന്നിവ ചേർത്ത് Save ചെയ്യുക.
c. Receipts
വരുമാനങ്ങൾ വരുമ്പോൾ ചേർക്കുന്നത് ഈ പേജിലാണ്. ഉദാഹരണം Gas Subsidy Received, HM Advance, Interest Received, Sale of empty bag, Other income etc. ആദ്യം തിയ്യതി സെലക്ട് ചെയ്യുക. കാലിച്ചാക്ക് വിറ്റത്, HM Advance എന്നിവ പോലെ പണമായി കൈപ്പറ്റിയതിന് Received Head കോളത്തിൽ 'CASH' സെലക്ട് ചെയ്യുക. ബാങ്ക് പലിശ, ഗ്യാസ് സബ്‌സിഡി എന്നിവ പോലെ ബാങ്കിൽ വന്നതിനു ബാങ്കിന്റെ പേര് സെലക്ട് ചെയ്യുക. Select Item കോളത്തിൽ ഏതു വഴി ലഭിച്ചു എന്ന് സെലക്ട് ചെയ്യുക. Amount, Narration, Voucher No എന്നിവ ചേർത്ത് Save ചെയ്യുക.
OTHERS
ഈ പേജിൽ ഏഴ് പേജുകളുണ്ട്.
1. Add Menu
മെനു ചേർക്കാനുള്ളതാണ് ഈ പേജ്. തിയ്യതി സെലക്ട് ചെയ്ത് വിഭവം തെരഞ്ഞെടുക്കുക. ലിസ്റ്റിൽ പേരില്ലാത്തവ ചേർക്കാൻ Others തെരഞ്ഞെടുക്കുമ്പോൾ അടിയിൽ വരുന്ന സെല്ലിൽ പേര് അടിച്ചു ചേർക്കുക. Save ചെയ്യുക. ഒരു വിഭവം ചേർത്ത് സേവ് ചെയ്ത ശേഷം അന്നത്തെ രണ്ടാമത്തെ വിഭവം ചേർത്ത് സേവ് ചെയ്യാം. ആ ദിവസത്തെ എല്ലാ വിഭവങ്ങളും ചേർത്ത് കഴിഞ്ഞു അടുത്ത തിയ്യതി തെരഞ്ഞെടുക്കാം. MDMS Meeting എന്ന പേജിലും മീറ്റിങ് നടക്കുന്ന മാസത്തെ MENU ചേർക്കാൻ സൗകര്യം ഉണ്ട്.
2. Aadhar Details
ആധാർ ഉള്ള കുട്ടികളുടെ എണ്ണം ചേർക്കാനുള്ളതാണ് ഈ പേജ്.
3. Sample Collection
ഭക്ഷണ സാധനങ്ങൾ പരിശോധിക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഭക്ഷണ സാമ്പിളുകൾ എടുത്താൽ ആ വിവരം ഈ പേജിൽ ചേർക്കണം. Collection Date, കളക്ട് ചെയ്യുന്ന ഏജൻസി, കളക്ട് ചെയ്ത വിഭവം എന്നിവ സെലക്ട് ചെയ്ത് SAVE ചെയ്യുക.
4. MDMS Committtee Meeting
ഉച്ചഭക്ഷണ പദ്ധതിയുടെ മെനു ഉച്ചഭക്ഷണ കമ്മിറ്റി തീരുമാനിക്കേണ്ടതാകയാൽ അത് ഈ പേജിൽ ചേർക്കാൻ സൗകര്യമുണ്ട്. Meeting Day, For the month of എന്നിവ സെലക്ട് ചെയ്യുക. പങ്കെടുത്ത കമ്മിറ്റി അംഗങ്ങളുടെ പേരിനു നേരെ ബോക്സിൽ ടിക്ക് ചെയ്യുക. Save ചെയ്യുക. കമ്മിറ്റി കൊടുക്കാൻ തീരുമാനിച്ച ആ മാസത്തെ വിഭവങ്ങളുടെ മെനു ചേർക്കാം.
5. Other Item Stock
Iron Folic ഗുളികകൾ ലഭിച്ച വിവരം ചേർക്കുന്നതിനാണ് ഈ പേജ്. ലഭിച്ച തിയ്യതി, ആരിൽ നിന്നും ലഭിച്ചു, ലഭിച്ച ഇനം, എണ്ണം എന്നിവ ചേർത്ത് ADD ക്ലിക്ക് ചെയ്യുക.
6. Other Item Issue
ഗുളിക വിതരണത്തിന്റെ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. തിയ്യതി, ക്ലാസ്, ഗുളികയുടെ ഇനം, എണ്ണം എന്നിവ ചേർത്ത് ADD ചെയ്യുക. ഓരോ ക്ലാസ്സിലേതും ഈ വിധം ചേർക്കുക.
7. Audit Details
അവസാനമായി ഓഡിറ്റ് നടന്ന വർഷവും തിയ്യതിയുമാണ് ഇതിൽ ചേർക്കാനുള്ളത്.

 

ജൂലൈ 21 ചാന്ദ്രദിനം

ഈ വർഷത്തെ ചാന്ദ്രദിനാഘോഷങ്ങൾക്ക് ഒട്ടേറെ സവിശേഷതകൾ ഉണ്ട്
  1. ചാന്ദ്ര സ്പർശത്തിന്റെ 50-ാം വാർഷികം
  2. July 13 ന് അമാവാസി
  3. July യുടെ സന്ധ്യാകാശത്ത് ചന്ദ്രാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എന്നവണ്ണം 5 ഗ്രഹങ്ങൾ അണിനിരക്കുന്ന live പരേഡ്, .... 
  4. സന്ധ്യാകാശത്ത് ബുധൻ ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ക്രമത്തിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നിരീക്ഷിക്കാൻ mobile appകൾ പ്രയോജനപ്പെടുത്താം എല്ലാ ഗ്രഹങ്ങളെയും ഇതുപോലെ ഒരേ സമയം സന്ധ്യക്ക് കാണുന്ന കാഴ്ച്ച വളരെ അപൂർവ്വ മാ ണ് -
  5. ഇതിനെല്ലാം പുറമെ 27 ന് 12 മണിയോടെ ചന്ദ്രൻ ആകാശത്ത് നടത്തുന്ന നാടകത്തോടെ (പൂർണ ചന്ദ്രഗ്രഹണത്തോടെ ) ചന്ദ്രാേഘാഷങ്ങൾക്ക് വിരാമമിടാം.
വിദ്യാഭ്യാസ വകുപ്പ് ചന്ദ്രോത്സവ ത്തിനായി സംസ്ഥാന ശിൽപശാല നടത്തിക്കഴിഞ്ഞു -
നമുക്ക് കാത്തിരിക്കാം - സൗരയൂഥാംഗങ്ങൾ അണിനിരന്ന അപൂർവ്വ കാഴ്ച്ചകളെ കാണാനും 'പറയാനും ആസ്വദിക്കാനും....
സ്കൂളിൽ അസംബ്ലിയില്‍ കേൾപ്പിക്കാൻ തയ്യാറാക്കിയ 
ശബ്ദരേഖ.
തയ്യാറാക്കിയത് 
സാജു. കെ.പി
((തിരൂർ ഉപജില്ലയിലെ ചെറിയ പറപ്പൂർ 
എ എംഎൽപി സ്കൂൾ അധ്യാപകൻ)

Chandradhina quiz 2018

ചാന്ദ്ര ദിന ക്വിസ് 2018

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?
    ✅ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

 

2. ആദ്യ കൃത്യമോപഗ്രഹം?
     ✅സ്പുട്നിക് -1

3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
     ✅ആര്യ ഭട്ട

4.  ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
    ✅അപ്പോളോ 11

5.  വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
    ✅എഡ്യൂസാറ്റ്


6.  സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള  ഇന്ത്യ ഫ്രഞ്ച് സംരംഭം?
    ✅സരൾ
7.  പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
    ✅സൂപ്പർനോവ

8.  അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന  ഏജൻസി ?
     ✅നാസ

9.   ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം? 
     ✅ടൈറ്റാനിയം

10.  സൂര്യനോട് അടുത്ത ഗ്രഹം?
    ✅ബുധൻ

11.  കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
     ✅ശുക്രൻ

12. എന്നാണ് ഭൗമ ദിനം ? 
    ✅ഏപ്രിൽ 22
13.  ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
     ✅ 1.3 സെക്കന്റ്

14.   ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
    ✅ഗലീലിയോ
15.  First Men On Moon - എന്ന കൃതിയുടെ കർത്താവ് ?
    ✅ H.G.വെൽസ്

16.  ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
      ✅കോപ്പർ നിക്കസ് 

17.  ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന  ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
     ✅ചൈനയിലെ വൻമതിൽ
18.   ഇന്ത്യയിലെ ആദ്യത്തെ  റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
      ✅ തുമ്പ
19.  ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ? 
     ✅ Dr.ജഹാംഗീർ ഭാഭ
20.  "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?
     ✅ നീൽ ആംസ്‌ട്രോങ്

21.   നിരവധി  രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം ?
   ✅  ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
22.  ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
     ✅ 12

23.   ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം  ?
    ✅ ന്യൂട്ടൺ ഗർത്തം

24.   ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
   ✅  പ്രശാന്ത സമുദ്രം

25.   ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?
     ✅ മൌണ്ട് ഹൈഗെൻസ്
26.  ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
     ✅വിക്രം സ്റ്റേഷൻ

27.   ഏതു  വാഹനത്തിലാണ്  ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?  
    ✅ സ്പുട്നിക് -2
28.  ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
       ✅13 തവണ
29.  സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ  എടുക്കുന്ന സമയം ?
      ✅ 8.2 മിനുട്ട്

30.    ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം?
      ✅ 1986
31.   റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട   ഏതു സംസ്ഥാനത്തിലാണ് ?
      ✅ ആന്ധ്രാ പ്രദേശ്

32.   സുനാമിക്ക് കാരണം ?
        ✅സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പം

33. വിമാനത്തിലെ  Black box ന്റെ നിറം?
       ✅ ഓറഞ്ച്
34   ഇന്ത്യയുടെ  ചൊവ്വ പര്യവേക്ഷണദൗത്യം ?
      ✅ മംഗൾയാൻ 
35.  INSAT - ന്റെ പൂർണ രൂപം ?
      ✅ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് 
36.   ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
       ✅ കറുപ്പ് 
37.  ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
      ✅ ശനി
38.  പ്രഭാത നക്ഷത്രം  എന്നറിയപ്പെടുന്ന ഗ്രഹം ?
     ✅  ശുക്രൻ

39.  ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ?
      ✅ സൂര്യൻ

40.  കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ?
      ✅ റഷ്യ
41.   ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹം?
        ✅  കല്പന - 1
42.  ഇന്ത്യയുടെ ആദ്യത്തെ ആണവ റിയാക്ടർ ?
        ✅ അപ്സര

43.  വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം  ?
        ✅ ഷൂമാക്കർ ലെവി -9

44. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
       ✅ ന്യൂക്ലീയർ ഫ്യൂഷൻ

45.  ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
      ✅ ഒളിമ്പസ്‌ മോൻസ്
46. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
       ✅ പൊടിപടലങ്ങൾ
47.  ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത്?
     ✅ റേഡിയോ സന്ദേശം വഴി
48. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
    ✅   ജോൺ ഗ്ലെൻ -77  വയസ്സിൽ
49.  ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
      ✅ കല്പന - 1
50.  ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
      ✅  കാർട്ടോസാറ്റ് -1
 51.  ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ  ബഹിരാകാശത്തെത്തിയ വാഹനം 
       ✅ സോയൂസ് -T -11
52.  അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
      ✅  1972 ഡിസംബർ 12  
       (യാത്രികർ - യൂജിൻ സെർനാൻ.. ഹാരിസൺ സ്മിത്ത്.. റൊണാൾഡ്‌ ഇവാൻസ്)
53.  ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
       ✅  രോഹിണി -1
54.  നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ? 
      ✅ പ്രകാശ വർഷം
55.  ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
       ✅ DrA.P.J. അബ്ദുൾ കലാം

10 Documents to Need to File Your Income Tax Return

 ആദായ നികുതി ഫയല്‍ ചെയ്യാനുള്ള സമയമിങ്ങെത്തി. സമയത്തിനുതന്നെ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇത്തവണ പിഴയീടാക്കാനുള്ള വകുപ്പുണ്ട്. അതുകൊണ്ട് അവശ്യംവേണ്ട രേഖകള്‍ ശേഖരിച്ച് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ തയ്യാറെടുക്കാം

അവസാനനിമിഷത്തേയ്ക്ക്കാത്തുനില്‍
ക്കാതെ കഴിയുന്നതും നേരത്തെ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതാണ് നല്ലത്. കാരണം ഇത്തവണമുതല്‍ ഐടി ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ പിഴ നല്‍കേണ്ടിവരും.

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുന്നതിന് 10 രേഖകളാണ് നിങ്ങളുടെ കൈവശംവേണ്ടത്. അവ ഏതൊക്കെയാണെന്നുനോക്കാം.

1 ഫോം 16
ശമ്പള വരുമാനക്കാരുടെ കൈവശംവേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ശമ്പളത്തില്‍നിന്ന് പിടിച്ചിട്ടുള്ള ആദായ നികുതിയുടെ വിവരങ്ങളാണ് ഇതിലുള്ളത്.

ഈ ഫോമില്‍ പാര്‍ട്ട് എയും പാര്‍ട്ട് ബിയും ഉണ്ടാകും. നികുതി പിടിച്ചവിവരങ്ങളാണ് പാര്‍ട്ട് എയിലുണ്ടാകുക. നിങ്ങളുടെ പാന്‍ നമ്പറും തൊഴിലുടമയുടെ ടാന്‍ വിവരവും ഇതിലുണ്ടാകും.

പാര്‍ട്ട് ബിയിലാകട്ടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ശമ്പള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക. വിവിധ അലവന്‍സുകള്‍, ബത്തകള്‍ തുടങ്ങിയവ അതില്‍ കാണിച്ചിരിക്കും.
2 സാലറി സ്ലിപ്
ശമ്പളത്തോടൊപ്പം നിരവധി അലവന്‍സുകള്‍ തൊഴിലുടമയില്‍നിന്ന് ജീവനക്കാരന് ലഭിക്കുന്നുണ്ട്. വീട്ടുവാടക അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവ ഉദാഹരണം. ഇത്തരം അലവന്‍സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സാലറി സ്ലിപ്പുതന്നെ വേണം.

വാടക വീട്ടിലാണ് താമസമെങ്കില്‍ ഹൗസ് റെന്റ് അലവന്‍സില്‍ കിഴിവ് ലഭിക്കും. അതുപോലെതന്നെ ഗതാഗത അലവന്‍സിലും നിശ്ചിത തുകയുടെ ആനുകൂല്യമുണ്ട്.

3 പലിശ സര്‍ട്ടിഫിക്കറ്റ്
ബാങ്കുകളില്‍നിന്നും പോസ്റ്റ് ഓഫീസുകളില്‍നിന്നുമാണ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. നിക്ഷേപിച്ചിട്ടുള്ള തുകയ്ക്ക് ലഭിച്ച പലിശയും അതില്‍നിന്ന് ഈടാക്കിയിട്ടുള്ള ടിഡിഎസ് വിവരങ്ങളും ഈ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും.

നിക്ഷേപവും അതിനുലഭിച്ച പലിശ വിവരങ്ങളും പാസ്ബുക്കില്‍ കൃത്യമായി ചേര്‍ത്തി വാങ്ങിയിട്ടുണ്ടെങ്കില്‍ എത്രതുക പലിശയായി ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താം. അതിനനുസരിച്ച് നികുതി കണക്കാക്കുകയുമാകാം.

4 ഫോം 16എ, ഫോം 16 ബി, ഫോം 16 സി
ശമ്പളത്തിനുപുറമെ, നിക്ഷേപത്തിന് ലഭിച്ച പലിശയില്‍നിന്ന് കിഴിവുചെയ്ത ടിഡിഎസ് വിവരങ്ങളാണ് ഫോം 16 എയിലുണ്ടാുകക.

വസ്തുവോ മറ്റോ നിങ്ങള്‍ വില്പന നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് ഈടാക്കിയ ടിഡിഎസ് വിവരങ്ങളാണ് ഫോം 16 ബിയിലുണ്ടാുകക.

വാടക വരുമാനം ലഭിക്കുന്നയാളാണ് നിങ്ങളെങ്കില്‍ അതില്‍നിന്ന് കിഴിവുചെയ്യുന്നതുകയുടെ വിവരങ്ങളാണ് ഫോം 16 സിയില്‍ ഉണ്ടാുകുക.

5 ഫോം 26 എഎസ്
സമഗ്രമായ വാര്‍ഷിക നികുതി സ്‌റ്റേറ്റുമെന്റാണിത്. താഴെപറയുന്ന വിവരങ്ങളാണ് ഇതില്‍ ഉണ്ടാകുക.

തൊഴിലുടമ നിങ്ങളില്‍നിന്ന് ഈടാക്കിയ നല്‍കിയ ആദായ നികുതി വിവരങ്ങള്‍
ബാങ്കുകള്‍ നിക്ഷേപ പലിശയില്‍നിന്ന് ഈടാക്കിയ ടിഡിഎസ്
മറ്റേതെങ്കിലും സ്ഥാപനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയ തുകയില്‍നിന്ന് ഈടാക്കിയ ആദായ നികുതി
സാമ്പത്തിക വര്‍ഷം നിങ്ങള്‍ നല്‍കിയ അഡ്വാന്‍സ് ടാക്‌സ്
നിങ്ങള്‍ നേരിട്ട് അടച്ച ആദായ നികുതി

ആദായ നികുതി ഇഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് മൈ അക്കൗണ്ട് ടാബില്‍ ക്ലിക്ക് ചെയ്ത് 'വ്യു 26എസ്' വഴി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങളുടെ പാനില്‍ ലഭിച്ചിട്ടുള്ള ആദായ നികുതി വിവരങ്ങളെല്ലാം ഈ ഫോമില്‍ ഉണ്ടാകും. ഏതെങ്കിലും വിവരങ്ങള്‍ ഒത്തുപോകുന്നില്ലെങ്കില്‍ നികുതി കിഴിവ് ചെയ്തവരുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
6 നികുതി ഇളവിന്‍റെ രേഖകള്‍
80സി, 80സിസിസി, 80സിസിഡി(1) തുടങ്ങിയ വകുപ്പുകളില്‍ നിങ്ങള്‍ നടത്തിയിട്ടുള്ള നികുതി ഇളവിനുള്ള നിക്ഷേപങ്ങള്‍ ഉള്‍പ്പടെയുളളവയുടെ രേഖകള്‍ കൈവശം സൂക്ഷിക്കണം. 80 സിപ്രകാരം 1.50 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക.

1.   എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)

2.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)

3.   ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്

4.   ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം

5.   നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍പിഎസ്)

എന്നിവയാണ് നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍.

7 സെക്ഷന്‍ 80 ഡി, 80 ഇ
80 സിക്കുപുറമെയുള്ള ആനുകൂല്യങ്ങളാണ് ഈ വിഭാഗങ്ങളില്‍വരുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ 80ഡി പ്രകാരം 25,000 രൂപവരെയുള്ള പ്രീമിയത്തിന് ആനുകൂല്യം ലഭിക്കും.

വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 80ഇ പ്രകാരം പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.


8 ഭവനവായ്പ സ്റ്റേറ്റുമെന്റ്
ബാങ്കില്‍നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടച്ച തുകയുടെ സ്റ്റേറ്റുമെന്റ് വാങ്ങേണ്ടതാണ്. പലിശയിനത്തില്‍ അടച്ച രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് സെക്ഷന്‍ 24 പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. മുതലിലിയേക്ക് അടയ്ക്കുന്ന തുകയ്ക്ക് 80 സിപ്രകാരവും ഇളവ് ലഭിക്കും.

9 മൂലധന നേട്ടം
ഓഹരിയോ, മ്യൂച്വല്‍ ഫണ്ടോ, ഭൂമിയോ വിറ്റ വകയില്‍ ലഭിച്ച നേട്ടത്തിന് ആദായ നികുതി നല്‍കേണ്ടതുണ്ട്. ഇക്കാര്യം ഐടിആര്‍ ഫോമില്‍ കാണിച്ചിരിക്കണം.

ഒരുവര്‍ഷം കൈവശംവെച്ചശേഷമാണ് ഓഹരിയോ ഓഹരി അധിഷ്ഠിത ഫണ്ടോ വില്‍ക്കുന്നതെങ്കില്‍ അതിന് ആദായ നികുതി നല്‍കേണ്ടതില്ല(2018ലെ ബജറ്റില്‍ നേട്ടം ഒരു ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതില്‍കൂടുതല്‍ ലഭിച്ചാല്‍ അതിന് ആദായനികുതി നല്‍കേണ്ടിവരും).

10 ആധാര്‍ കാര്‍ഡ്
സെക് ഷന്‍ 139 എ പ്രകാരം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ വിവരങ്ങള്‍ നിര്‍ബന്ധമാണ്.

ഇതുവരെ ആധാര്‍ ലഭിച്ചിട്ടില്ലെങ്കില്‍ ഉടനെ അപേക്ഷ നല്‍കുക. ആധാറിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന എന്‍ റോള്‍മെന്റ് ഐഡി നല്‍കിയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയും.

E-Filing of Income Tax Returns- PDF Format
E-Filing Online Portal





 മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ / അധ്യാപികയെ  നിയോഗിക്കാം.
    ഹൈസ്‌കൂള്‍തലം വരെയുള്ള അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം.  പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി./ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യണം. റവന്യൂ ജില്ലയില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.
    www.kite.kerala.gov.in ല്‍ ഓണ്‍ലൈനായി 16ന് മുമ്പ് അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും.

 

 

  

Spark Update

Accounts ൽ ഇനി മുതൽ Head of Accounts ചേർക്കാനോ എഡിറ്റ് ചെയ്യാനോ സാധ്യമല്ല.  ബഡ്ജറ്റ് പ്രകാരമുള്ള ഹെഡുകളും അലോട്ട്മെന്റുo തനിയെ അപ്ഡേറ്റ് ആകും. സാലറി ഹെഡ്കളുടെ detailed, object ഹെഡുകൾ  01-01-Pay എന്ന ക്രമത്തിലാണ്  Accounts ൽ അപ്ഡേറ്റ് ആയിട്ടുണ്ടാവുക.
    Make Bill ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ Salary Matters- Estt Bill Type ൽ Bill Type ലെ ഹെഡ് മേൽ പറഞ്ഞ രീതിയിൽ Accounts ലേതുമായി മാച്ച് ചെയ്യുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് ശരിയാക്കിയ ശേഷം ബിൽ പ്രൊസസ് ചെയ്യണം

 -------------------------------------------------------------

ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകള്‍ക്ക് ആദ്യഗഡു അനുവദിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്‌കൂളുകളില്‍ രൂപീകൃതമായ 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു.  ലിറ്റില്‍ കൈറ്റ്‌സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  ഈ തുക ചെലവഴിക്കുന്നതിന് സ്‌കൂള്‍തല സമിതിയുടെ അംഗീകാരം നേടണമെന്നും ലിറ്റില്‍ കൈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
    ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍-ആപ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേര്‍ണന്‍സ്, വെബ് ടിവി എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ പരിശീലനങ്ങളും പ്രോജക്ട് വര്‍ക്കുകളും നല്‍കുന്നതാണ് 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതി.   ജനുവരി 22-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റില്‍ കൈറ്റ്‌സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.  തുടര്‍ന്ന് ഓണ്‍ലൈന്‍വഴി അപേക്ഷിച്ച സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 1990 സ്‌കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.  ഈ സ്‌കൂളുകളില്‍ മാര്‍ച്ച് ആദ്യവാരം അഭിരുചി പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തോളം അംഗങ്ങളുമായി ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ് 'ലിറ്റില്‍ കൈറ്റ്‌സ്'.
    സ്‌കൂളുകളില്‍ ചുമതലക്കാരായ രണ്ട് അദ്ധ്യാപകര്‍ക്ക് (കൈറ്റ് മാസ്റ്റേഴ്‌സ്) ഏപ്രില്‍ ആദ്യവാരവും കുട്ടികള്‍ക്ക് മെയ് രണ്ടാം വാരം മുതലും ആദ്യഘട്ട പരിശീലനം നല്‍കും.

1 comment: